എം ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനേയും എന്‍ഐഎ ചോദ്യം ചെയ്യുന്നു
ഇതു രണ്ടാം തവണയാണ് എന്‍ഐഎ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
എം ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനേയും എന്‍ഐഎ ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. ഇതു രണ്ടാം തവണയാണ് എന്‍ഐഎ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ശിവശങ്കര്‍ ചോദ്യം ചെയ്യല്ലിനായി ഹാജരായത്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പമാണ് ശിവശങ്കറെ എന്‍ഐഎ ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. സ്വപ്ന സുരേഷും മറ്റു കൂട്ടുപ്രതികളും നശിപ്പിച്ചു കളഞ്ഞ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ വീണ്ടെടുത്തിരുന്നു. ഇവയില്‍ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരേയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍.

ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നായി രണ്ടായിരം ജിബിയോളം ഡാറ്റ എന്‍ഐഎ സംഘം വീണ്ടെടുത്തിരുന്നു. നിര്‍ണായകമായ പല വിവരങ്ങളും ഇതിലുണ്ടെന്നാണ് സൂചന.

Related Stories

Anweshanam
www.anweshanam.com