സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സ്: സെക്രട്ടേറിയറ്റിലെ എൻഐഎ പരിശോധന അവസാനിച്ചു
Top News

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സ്: സെക്രട്ടേറിയറ്റിലെ എൻഐഎ പരിശോധന അവസാനിച്ചു

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സെ​ര്‍​വ​ര്‍ റൂ​മും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധി​ച്ചു

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സെ​ര്‍​വ​ര്‍ റൂ​മും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധി​ച്ചു. ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ ഏ​തെ​ന്ന് സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും എ​ന്‍​ഐ​എ അ​റി​യി​ച്ചു. സ്വർണ്ണക്കടത്ത് കേസിൽ ഇത് മൂന്നാം തവണയാണ് എൻഐഎ സെക്രട്ടറിയേറ്റിലെത്തുന്നത്.

രാവിലെ പത്ത് മണിയോടെയാണ് എൻഐഎ സംഘം സെക്രട്ടറിയേറ്റിലെത്തിയത്. എ​ന്‍​ഐ​എ അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാ​മ​ര്‍ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​സ്ഥാ​ന ഐ​ടി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് വൈ ​സ​ഫീ​റു​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ​തി​ന​ഞ്ച് പേ​ര​ട​ങ്ങി​യ എ​ന്‍​ഐ​എ സം​ഘ​മാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ എ​ത്തി​യി​രു​ന്ന​ത്. ആ​ദ്യം പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ സെ​ര്‍​വ​ര്‍ റൂ​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഓ​ഫീ​സ് ഉ​ള്‍‌​പ്പെ​ട്ട നോ​ര്‍​ത്ത് ബ്ലോ​ക്കി​ലെ ഓ​ഫീ​സി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി​ക​ളും എ​ന്‍​ഐ​എ സം​ഘം പി​ന്നീ​ട് പ​രി​ശോ​ധി​ച്ചു.

സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ എത്ര തവണ വന്നിട്ടുണ്ടെന്നും ഏതൊക്കെ ഓഫീസുകളിൽ പോയിട്ടുണ്ടെന്നും അറിയാനാണ് എൻഐഎ പരിശോധന. കഴിഞ്ഞ വർഷം ജൂണ്‍ ഒന്നു മുതൽ ഈ വർഷം ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊതുഭരണവകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 83 ക്യാമറകളുടെ ഒരു വ‍ർഷത്തെ ദൃശ്യങ്ങള്‍ പക‍ർത്തി നൽകാൻ സാങ്കേതിക ബുദ്ധിമുണ്ടെന്നായിരുന്നു സർക്കാർ നിലപാട്. എൻഐഎക്ക് സെക്രട്ടറിയേറ്റിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കാവുന്നതാണെന്നും പൊതുഭരണവകുപ്പ് അറിയിച്ചിരുന്നു. ഇത് വലിയരാഷ്ട്രീയവിവാദമായിരുന്നു. അതിനിടെയാണ് എൻഐഎ എത്തിയത്. ഒരു വർഷത്തെ മുഴുവൻ ദൃശ്യങ്ങളും പകർത്തുന്നതിലെ സാങ്കേക ബുദ്ധിമുട്ട് പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടതായി പൊതുഭരണവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറ‌ഞ്ഞു.

Anweshanam
www.anweshanam.com