സ്വര്‍ണക്കടത്ത് കേസ്: തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി

ഈ സാഹചര്യത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ എന്‍ഐഎയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും.
സ്വര്‍ണക്കടത്ത് കേസ്: തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി. എഫ്‌ഐആറില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്നും എന്‍ഐഎ മുന്നറിയിപ്പ് നല്‍കി.

ഈ സാഹചര്യത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ എന്‍ഐഎയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും. കേസില്‍ നാളെ വിശദമായി വാദം നടക്കും. സ്വര്‍ണക്കടത്ത് കേസിലെ ആറ് പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എണ്‍പത് ദിവസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും, കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ്, അടിയന്തരമായി കേസ് ഡയറി ഹാജരാക്കണമെന്നും, എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയ കുറ്റങ്ങള്‍ക്കെല്ലാം അനുബന്ധ തെളിവുകള്‍ ഉടനടി ഹാജരാക്കണമെന്നും എന്‍ഐഎ കോടതി ആവശ്യപ്പെട്ടത്. അന്വേഷണ സംഘത്തെ സംബന്ധിച്ച് സുപ്രധാനമായ നിര്‍ദേശമാണിത്. തെളിവുകള്‍ ഉടനടി ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ ജാമ്യത്തില്‍ പോകും. ഇത് അന്വേഷണത്തെ കാര്യമായി ബാധിക്കും.

Related Stories

Anweshanam
www.anweshanam.com