
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്ക്കരിച്ചു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത് സര്‍ക്കാര്‍ രേഖാമൂലം നല്‍കണമെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അമ്പിളിയുടെ മൃതദേഹവുമായി നാലുമണിക്കൂറോളം നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
പൂർണമായ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് കലക്ടര്‍ നവജോത് ഖോസ നേരിട്ടെത്തി അറിയിച്ചു. പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ ഡിജിപി നിർദ്ദേശം നൽകി.
രാത്രി എട്ടരയോടെയാണ് തര്‍ക്കങ്ങള്‍ക്കു സമരങ്ങള്‍ക്കും ഒടുവില്‍ അമ്പിളിയുടെ മൃതദേഹം സംസ്കരിച്ചത്. രാജന്റെ കുഴിമാടത്തിന് സമീപം തന്നെ അമ്പിളിയേയു അടക്കം ചെയ്തു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മാട്ടം കഴിഞ്ഞ് എത്തിയ അമ്ബിളി യുടെ മൃതദേഹം പോങ്ങില്‍ ജംഗ്ഷനില്‍ നാട്ടുകാര്‍ തടഞ്ഞ് മൂന്ന് മണിക്കൂറുകളോളമാണ് റോഡ് ഉപരോധിച്ചത്. റോഡ് ഉപരോധത്തില്‍ മരിച്ച അമ്ബിളിയുടെ മക്കളായ രാഹുലും, രഞ്ജിത്തും ഒപ്പമുണ്ടായിരുന്നു.
സംഭവം അറിഞ്ഞെത്തിയ നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാര്‍ പ്രതിഷേധക്കാരോട് പിരിഞ്ഞു പോകുവാന്‍ അവശ്യപ്പെട്ടെങ്കിലും ആയിരത്തോളം വരുന്ന ആള്‍ക്കൂട്ടം പിരിഞ്ഞു പോകുവാന്‍ തയാറാവാതെ റോഡില്‍ കുത്തിയിരുന്നു.
കുറ്റക്കാരയ പോലിസുകാര്ക്കൊതിരെയും. സമീപവാസിയായ വസന്തയ്ക്ക് എതിരെയും കേസ് എടുത്തല്ലാതെ മൃതദേഹം സംസ്കരിക്കില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
ഇതിനിടയില്‍ ദമ്ബതികള്‍ക്കെതിരെ പരാതി നല്കിയ വസന്തയെ പ്രതിഷേധക്കാരെ ഭയന്ന് ക്രമസമാധന പ്രശ്നങ്ങള്‍ മുന്‍നിറുത്തി പോലിസ് കരുതല്‍ തടങ്കലില്‍ എടുത്തിരുന്നു. വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ നാട്ടുകാര്‍ വസന്തയുടെ വീടിന് മുന്നില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന് സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്തയാണ് നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന് ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായ പൊള്ളലേറ്റ രാജന് ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.
സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം തുടര്‍ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.