സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്

അതിനാൽ ജാഗ്രത വിടരുത് .'ബാക് റ്റു ബേസിക് 'ക്യാമ്പയിൻ ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു .
സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച നിർണായകമെന്ന്  ആരോഗ്യവകുപ്പ്

തിരുവനന്തപുരം ;സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച നിര്ണായകമെന്ന് ആരോഗ്യവകുപ്പ് .ഈ സാഹചര്യം മുന്നിൽ കണ്ട് എല്ലവരും ജാഗ്രത പുലർത്തണം .

മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് അതിതീവ്രവ്യാപനം ഉണ്ടായിട്ടുണ്ട് .അതിനാൽ ജാഗ്രത വിടരുത് .'ബാക് റ്റു ബേസിക് 'ക്യാമ്പയിൻ ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു .

സോപ്പും മാസ്കും സാമൂഹിക അകലവും മറക്കരുത് .പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തവർക്ക് എതിരെ നടപടി ഉണ്ടാകും .പ്രതിദിന കോവിഡ് പരിശോധന വർധിപ്പിക്കാനും തീരുമാനമായി .

ആർ ടി പി സി ആർ പരിശോധനയും വർധിപ്പിക്കും .സംഥാനത്തിന് പുറത്ത് നിന്നും വന്നവർക്ക് ഒരാഴ്ച ക്വാറന്റീൻ നിര്ബന്ധമാണ് .എട്ടാം ദിവസം ആർ ടി പി സി ആർ പരിശോധന നടത്തണം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com