കൊ​ല്ല​ത്ത് ഉ​പേ​ക്ഷി​ക്കപ്പെട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ന​വ​ജാ​ത ശി​ശു മ​രി​ച്ചു

അണുബാധയാണ് മരണകാരണം
കൊ​ല്ല​ത്ത് ഉ​പേ​ക്ഷി​ക്കപ്പെട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ന​വ​ജാ​ത ശി​ശു മ​രി​ച്ചു

തിരുവനന്തപുരം: കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു. തി​രു​വ​ന​ന്ത​പു​രം എ​സ്‌എ​ടി ആ​ശു​പ​ത്രി​യി​ലാ​ണ് ര​ണ്ട് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച​ത്. അണുബാധയാണ് മരണകാരണം.

ചൊ​വ്വാ​ഴ്ച രാ​വി​ലെ കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ല്‍ ഊ​ഴാ​യി​ക്കോ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടു​പ​റ​മ്ബി​ലാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. ക​രി​യി​ല​യ്ക്കി​ട​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ ആയിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്.

പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റിയത്.

മൂ​ന്നു കി​ലോ തൂ​ക്ക​മു​ള്ള ആ​ണ്‍​ക്കു​ഞ്ഞ് ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞി​രു​ന്നു.

കുഞ്ഞിന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിരുന്നു. നാളെയാകും കുഞ്ഞിന്റെ സംസ്‌കാരം. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com