ലൈഫ് മിഷന്‍ ഫ്ലാറ്റിന്‍റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘമായി

നിര്‍മാണത്തിന്‍റെ ബലപരിശോധനയ്ക്ക് വേണ്ടിയാണ് സംഘത്തെ രൂപീകരിച്ചത്
ലൈഫ് മിഷന്‍ ഫ്ലാറ്റിന്‍റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘമായി

തിരുവനന്തപുരം: തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷന്‍ ഫ്ലാറ്റിന്‍റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘമായി. സംഘത്തില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു എഞ്ചിനീയറും പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം ഉദ്യോഗസ്ഥരുമുണ്ടാകും.

നിര്‍മാണത്തിന്‍റെ ബലപരിശോധനയ്ക്ക് വേണ്ടിയാണ് സംഘത്തെ രൂപീകരിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ സ്ഥലത്ത് എത്തി ബലപരിശോധന നടത്തുമെന്ന് വിജിലന്‍സ് അറിയിച്ചു. ലൈഫ് മിഷന്‍ അഴിമതി ഇടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ബലപരിശോധനയ്ക്ക് പ്രത്യേക സംഘത്തെ രൂപീകരിച്ചത്.

കഴിഞ്ഞ മാസം വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ വിജിലന്‍സ് സംഘം നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com