കോവിഡ് വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

ഇതു സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ട, ജാഗ്രത മതി.
കോവിഡ് വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

ന്യൂ ഡല്‍ഹി: കോവിഡ് വകഭേദം രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. ഇതു സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ജാ​ഗ്രത തുടർന്നാൽ മതിയെന്നും ആരോ​ഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബ്രിട്ടനിൽ പുതിയതായി കണ്ടെത്തിയ കോവിഡ് വകഭേദം രോ​ഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നതല്ല. എന്നാൽ വ്യാപനശേഷി കൂടുതലുള്ളതാണ്. രാജ്യത്ത് കഴിഞ്ഞ 5 മാസമായി ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാണ്. രോഗമുക്തി നിരക്ക് 95 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ ഏഴ് ആഴ്ചയായി ദിവസേനയുള്ള കോവിഡ് കേസുകളുടെ നിരക്കിൽ കുറവുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളം അടക്കമുള്ള 6 സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 57 ശതമാനവും റിപ്പോർട്ട് ചെയ്തത്. ഈ സമയത്തിനുള്ളിൽ കോവിഡ് മരണത്തിലെ 61 ശതമാനവും കേരളമടക്കമുള്ള 6 സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രാലയ വക്താക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com