കെസി വേണുഗോപാൽ അടക്കം 43 പേർ രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു
Top News

കെസി വേണുഗോപാൽ അടക്കം 43 പേർ രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു

രാജ്യസഭാ ചേംബറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്.

By News Desk

Published on :

ന്യൂ ഡല്‍ഹി: എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലടക്കം 43 പേര്‍ രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര സാമൂഹ്യക്ഷേമ സഹമന്ത്രി രാംദാസ് അത്താവലയും സത്യപ്രതിജ്ഞ ചെയ്തവരിലുണ്ട്.

എൻസിപി അധ്യക്ഷൻ ശരദ് പവാർ, ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുന ഖാർഗെ, ദിഗ്‍വിജയ് സിംഗ്, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് പ്രമുഖർ.

രാജസ്ഥാനില്‍ നിന്നാണ് കെസി വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടത്. മാര്‍ച്ച് അവസാനം നടത്തേണ്ടിയിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജൂണിലാണ് നടന്നത്.

പാര്‍ലമെന്‍റ് ചേരാത്ത സാഹചര്യത്തില്‍ രാജ്യസഭാ ചേംബറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. 61 പേരായിരുന്നു സത്യ പ്രതിജ്ഞ ചെയ്യേണ്ടിയിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ മറ്റുള്ളവര്‍ ഡല്‍ഹിയിലേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു.

Anweshanam
www.anweshanam.com