രണ്ടാം പിണറായി സർക്കാരിൽ കെ കെ ശൈലജ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങൾ ആയേക്കും

ധനവകുപ്പ് പി രാജീവിനോ ബാലഗോപാലിനോ നൽകും. എം ബി രാജേഷിനോ വീണ ജോർജിനോ വിദ്യാഭാസം നൽകിയേക്കും.
രണ്ടാം പിണറായി സർക്കാരിൽ കെ കെ ശൈലജ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങൾ ആയേക്കും

തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിൽ കെ കെ ശൈലജ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങൾ ആകുമെന്ന് സൂചന. സെക്രെട്ടറിയേറ്റിലെ ചർച്ചയക്ക് ശേഷം സംസ്ഥാന സമിതി യോഗമാകും ഈ കാര്യത്തിൽ തീരുമാനം എടുക്കുക.

പുതുമുഖ മന്ത്രിസഭാ എന്ന നിർദേശത്തിന് സ്വീകാര്യത ലഭിക്കുകയാണെകിൽ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗങ്ങളായ എം എം മണി , ടി പി രാമകൃഷ്ണൻ,സംസ്ഥാന സമിതി അംഗങ്ങളായ എ സി മൊയ്‌ദീൻ,കടകംപള്ളി സുരേന്ദ്രൻ എന്നിവർ പുറത്താകും.

കടകംപള്ളിയെ സ്‌പീക്കർ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകും. കെ കെ ശൈലജയ്ക്ക്ആരോഗ്യത്തിന് പുറമെ മറ്റൊരു പ്രധാന വകുപ്പ് കൂടി നൽകും.

ധനവകുപ്പ് പി രാജീവിനോ ബാലഗോപാലിനോ നൽകും. എം ബി രാജേഷിനോ വീണ ജോർജിനോ വിദ്യാഭാസം നൽകിയേക്കും.വി എൻ വാസവന് എക്സ്സൈസ് നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com