പാലത്തായി പീഡനകേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു

പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി
പാലത്തായി പീഡനകേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അദ്ധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഹൈക്കോടതി നിർദേശ പ്രകാരം മാറ്റിയ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പകരമാണ് പുതിയ നിയമനം. തളിപറമ്പ് ഡിവൈഎസ് പി രത്നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എഡിജിപി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.

ഐജി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകകയാണെന്നും ചൂണ്ടികാട്ടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇടപെടൽ ഉണ്ടായത്. പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിജെപി നേതാവായ അദ്ധ്യാപകന്‍ പദ്മരാജന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇയാള്‍ക്ക് അനുകൂലമായി കേസിന്‍റെ മേല്‍നോട്ട ചുമതലയുള്ള ഐജി എസ് ശ്രീജിത്ത് നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നത് വലിയ വിവാദമായിരുന്നു. പദ്മരാജന് ഹൈക്കോടതി ജാമ്യം ലഭിച്ചതിന് പിറകെയായിരുന്നു ഐജിയുടെ

സംഭാഷണം പ്രചരിച്ചത്. ഈ ഓഡിയോ സന്ദേശം പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയ്ക്ക് കൈമാറിയിരുന്നു. പാലത്തായി കേസില്‍ പോക്സോ വകുപ്പ് ഒഴിവാക്കിയതിനെ ന്യായീകരിക്കുന്നതായിരുന്നു സംഭാഷണം.

Related Stories

Anweshanam
www.anweshanam.com