
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകള്‍, കോളജുകള്‍ എന്നിവ തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ തുറക്കലിന്റെ ഭാഗമായി സ്കൂളുകള്‍ തുറന്നാലും ഉടന്‍ വിദ്യാര്‍ഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിര്‍ണയവും നടത്തരുതെന്നാണു മാര്‍ഗരേഖയില്‍ പറയുന്നത്.
തിരക്കൊഴിവാക്കി ക്ലാസുകള്‍ ക്രമീകരിക്കണം. ഇരിപ്പിടങ്ങള്‍ക്ക് കൃത്യമായ അകലം ഉറപ്പാക്കണം. കുട്ടികളും അദ്ധ്യാപകരും സ്കൂള്‍ ജീവനക്കാരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം. സ്കൂളുകളില്‍ പരിപാടികളും മറ്റ് ചടങ്ങുകളും സംഘടിപ്പിക്കരുത്. സ്കൂള്‍ തുറന്ന് രണ്ട് മൂന്ന് ആഴ്ച പരീക്ഷകള്‍ നടത്തരുത്. വീട്ടിലിരുന്ന് പഠിക്കുന്നവര്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ അനുവാദം നല്‍കാം.സ്കൂളില്‍ അടിയന്തിര വൈദ്യസഹായം വേണ്ടി വന്നാല്‍ ആവശ്യമായ സൗകര്യം ഒരുക്കണം. നഴ്സ്, ഡോക്ടര്‍ എന്നിവരുടെ സേവനം ഉറപ്പാക്കണം. കൃത്യമായ ഇടവേളകളില്‍ വിദ്യാര്‍ത്ഥികളിലും അദ്ധ്യാപകരിലും മെഡിക്കല്‍ പരിശോധന നടത്തണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന കാലത്തെ പരീക്ഷകള്‍, ഇടവേളകള്‍ തുടങ്ങി എല്ലാ കാര്യങ്ങളും വിശദീകരിച്ച് നല്‍കണം. സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലും രണ്ട്, മൂന്ന് ആഴ്ചകള്‍ വരെ അസെയ്ന്‍മെന്റ് അടക്കമുള്ളവ നല്കാന് പാടില്ലെന്നും പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
സ്കൂളുകള്‍ ഒക്ടോബര്‍ 15-ന് ശേഷം തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സ്കൂളുകള്‍ തുറക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാമെന്നും കേന്ദ്രം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടേയതാണ് അന്തിമതീരുമാനം. ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് ഇടങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് എസ്ഒപി പുറത്തിറക്കണമെന്നു കേന്ദ്ര മാര്‍ഗരേഖയില്‍ പറയുന്നു.
വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കണം, സ്കൂളില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കു മാതാപിതാക്കളുടെ സമ്മതപത്രം വേണം, തിരക്കൊഴിവാക്കാന്‍ കഴിയുന്നവിധം ക്ലാസിലെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം, സ്കൂളുകളില്‍ പൊതുചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുത് എന്നിങ്ങനെ പോകുന്നു മാര്‍ഗനിര്‍ദേശങ്ങള്‍.