
വയനാട്: വയനാട് ജില്ലയിലെ മനുഷ്യരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരമമാകുന്നു. വയനാട്ടിൽ സ്വന്തം നിലയില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഡി എം വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ വേണ്ടെന്നു വെച്ചാണ് പുതിയ തീരുമാനം.