ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യക്ക് പുതിയ ഉത്തേജനം നല്‍കും : പ്രധാനമന്ത്രി
Top News

ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യക്ക് പുതിയ ഉത്തേജനം നല്‍കും : പ്രധാനമന്ത്രി

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കുമെന്നും മോദി അറിയിച്ചു.

News Desk

News Desk

ന്യൂഡെല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യക്ക് പുതിയ ഉത്തേജനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നയം അധ്യാപകരും വിദ്യാര്‍ത്ഥികളും സ്വാഗതം ചെയ്തു കഴിഞ്ഞുവെന്നും പുതിയ നയത്തില്‍ രക്ഷിതാക്കള്‍ക്ക് ഒട്ടും ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ നയത്തില്‍ ഇനിയും നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.സ്വയം ഭരണാവകാശം നല്‍കുന്നതിലൂടെ സര്‍വ്വകലാശാലകള്‍ക്ക് മത്സര ബുദ്ധിയുണ്ടാകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കുമെന്നും മോദി അറിയിച്ചു. ഭാരതീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് പുതിയ നയമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ആധുനിക സങ്കേതങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന പുതിയ രീതിയില്‍ വിദ്യാഭ്യാസ നിലവാരം ആഗോളതലത്തില്‍ കൂടുതല്‍ മികച്ചതാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com