ത്രിഭാഷാ നയം അംഗീകരിക്കില്ല; കേന്ദ്രത്തിനെതിരെ തമിഴ്‌നാട്
Top News

ത്രിഭാഷാ നയം അംഗീകരിക്കില്ല; കേന്ദ്രത്തിനെതിരെ തമിഴ്‌നാട്

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് കടുപ്പിച്ച്‌ തമിഴ്‌നാട്.

News Desk

News Desk

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് കടുപ്പിച്ച്‌ തമിഴ്‌നാട്. പുതിയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം അംഗീകരിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ദ്വിഭാഷ നയം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നയത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വേദനാജനകവും സങ്കടകരവുമാണെന്നും മൂന്ന് ഭാഷ നടപ്പാക്കാനുള്ള നിര്‍ദ്ദേശം പുനര്‍വിചിന്തനം നടത്തണമെന്നും വിഷയത്തില്‍ സ്വന്തം നയം നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും പളനിസ്വാമി പറഞ്ഞു.

Anweshanam
www.anweshanam.com