കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനൊരുങ്ങി മോദി സർക്കാർ

ഷിപ്പിം​ഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഈ പരി​ഗണനാ പട്ടികയിലുണ്ട്.
കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനൊരുങ്ങി മോദി സർക്കാർ

ന്യൂഡൽഹി: കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ നീതി ആയോ​ഗ് ഇന്ന് യോ​ഗം ചേരും.

വിൽക്കാൻ ഉദ്ദേശിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതൊക്കെ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാം, പൂര്‍ണ്ണ ഉടമസ്ഥാവകാശം വിട്ടു നല്‍കാം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച പട്ടിക തയ്യാറാക്കാനാണ് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നീതി ആയോ​ഗിന്റെ മേല്‍നോട്ടത്തില്‍ 48 പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക ഇതിനോടകം തയ്യാറായിട്ടുണ്ട് എന്നാണ് മനസ്സിലാക്കാനാകുന്നത്. ഷിപ്പിം​ഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഈ പരി​ഗണനാ പട്ടികയിലുണ്ട്.

Related Stories

Anweshanam
www.anweshanam.com