കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരണം: രാഹുൽ ഗാന്ധി

പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍, സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും രാഹുല്‍ ഗാന്ധി രംഗത്തെത്തി
കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരണം: രാഹുൽ ഗാന്ധി

പെരുമ്പാവൂര്‍: കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്‍റെ ആ​ഗ്രഹമെന്ന് രാഹുൽ ​ഗാന്ധി. എന്നാൽ അതിന് കുറച്ചു കൂടി സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ​ഗാന്ധി.

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുക എന്നത് എന്‍റെയൊരു ആ​ഗ്രഹമാണ്. പക്ഷേ അതിന് കുറച്ചു സമയം കൂടി വേണ്ടി വരുമെന്നും എങ്കിലും അതിനായുള്ള ശ്രമം താൻ തുടരുമെന്നും രാഹുൽ പറഞ്ഞു. ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍, സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും രാഹുല്‍ ഗാന്ധി രംഗത്തെത്തി. സി.പി.എം ഉള്ളതെല്ലാം പാര്‍ട്ടിക്ക് മാത്രം കൊടുക്കരുതെന്നും കേരളത്തിന്റെ വികസനം കൂടി നോക്കണമെന്നും കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് നല്‍കേണ്ട ജോലി സി.പി.എം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു.

ന്യായ് പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് രാഹുല്‍ ഗാന്ധി പാലായില്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും 72000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിയെപ്പറ്റി അദ്ദേഹം ജനങ്ങളോട് വിശദീകരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com