ഇന്ത്യാ-പാക് അതിർത്തിയിൽ ഷെല്ലാക്രമണം: 14 മരണം

ആറ് സാധാരണക്കാരും മൂന്ന് സൈനികരും അതിർത്തി ഭടന്മാരും കൊല്ലപ്പെട്ടതായി ഇന്ത്യൻ അധികൃതർ അറിയിച്ചു
ഇന്ത്യാ-പാക്  അതിർത്തിയിൽ  ഷെല്ലാക്രമണം: 14 മരണം

ഇന്ത്യയും പാകിസ്ഥാനും അതിർത്തികടന്നുള്ള ഷെല്ലാക്രമണത്തിൽ 10 സാധാരണക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും നവംബർ 13ന് കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് ഏറ്റവും പുതിയ വാർത്ത.

രണ്ട് ആണവശക്തികൾ തമ്മിൽ ഈ വർഷം നടന്നിട്ടുള്ള അതിർത്തി സംഘർഷങ്ങളിൽ ഏറ്റവും ഭീകരമായ ആക്രമണമെന്നാണ് റോയിട്ടേഴ്സ് വാർത്ത പറയുന്നത്.

വടക്കൻ കശ്മീരിൽ പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറ്റ ശ്രമത്തെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിനെത്തുടർന്നാണ് നിയന്ത്രണ രേഖയുടെ പല ഭാഗങ്ങളിലും ഷെല്ലാക്രമണം നടന്നത്.

also readനിയന്ത്രണ രേഖയിൽ പാ​ക് ഷെ​ല്‍ ആ​ക്ര​മ​ണം; നാ​ല് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ആറ് സാധാരണക്കാരും മൂന്ന് സൈനികരും അതിർത്തി ഭടന്മാരും കൊല്ലപ്പെട്ടതായി ഇന്ത്യൻ അധികൃതർ അറിയിച്ചു. നാല് സാധാരണക്കാർ പാക്ക് കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അധികൃതർ അറിയിച്ചു. പാകിസ്ഥാൻ സുരക്ഷാ സൈനികർ കൊല്ലപ്പെട്ടതായി കരുതുന്നുവെന്നു ഇന്ത്യൻ അധികൃതർ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com