കേരളത്തില്‍ കോവിഡ് വന്നുപോയവര്‍ ദേശീയ ശരാശരിയുടെ പകുതി മാത്രം; സീറോ സര്‍വേ

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കോവിഡ് വന്ന് പോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐസിഎംആര്‍ സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്
കേരളത്തില്‍ കോവിഡ് വന്നുപോയവര്‍ ദേശീയ ശരാശരിയുടെ പകുതി മാത്രം; സീറോ സര്‍വേ

തിരുവനന്തപുരം:സംസ്ഥാനത്ത് 11.6 ശതമാനം പേരിലും കോവിഡ് വന്നുപോയതായി സീറോ സര്‍വേ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ദേശീയ ശരാശരിയെക്കാള്‍ പകുതി മാത്രമാണെന്നും വ്യക്തമാക്കുന്നു. 2020 മെയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ സീറോ സര്‍വേയുടെ റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വ്യക്തമാക്കിയത്.

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കോവിഡ് വന്ന് പോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐസിഎംആര്‍ സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്.

കേരളത്തില്‍ തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. അതിലാണ് 11.6 ശതമാനം പേരിലാണ് രോഗം വന്നുപോയതായി കണ്ടെത്തിയത്. മേയില്‍ നടന്ന ഒന്നാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.33 ശതമാനം പേര്‍ക്ക് കോവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ആഗസ്റ്റില്‍ നടന്ന രണ്ടാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.8 ശതമാനം പേര്‍ക്ക് കോവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു.

സംസ്ഥാനം നടത്തിയ പരിശോധനകള്‍, കോണ്ടാക്‌ട് ട്രെയിസിംഗ്, ക്വാറന്റൈന്‍, ഐസൊലേഷന്‍ തുടങ്ങിയ മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കൊവിഡ് വന്നു പോയവരുടെ എണ്ണം കുറയാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com