ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മരക്കാര്‍ മികച്ച സിനിമ

സജിന്‍ ബാബു സംവിധാനം ചെയ്ത 'ബിരിയാണി'ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മരക്കാര്‍ മികച്ച സിനിമ

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയായി തെരഞ്ഞെടുത്തു. സജിന്‍ ബാബു സംവിധാനം ചെയ്ത 'ബിരിയാണി'ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. മലയാള ചിത്രമായ 'ഒരു പാതിരാസ്വപ്നം പോലെ' മികച്ച കുടുംബമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം നേടി.

മികച്ച സ്‌പെഷല്‍ എഫക്ട് അവാര്‍ഡ് മരക്കാര്‍, അറബിക്കടലിന്റെ സിംഹം. മികച്ച മേക്കപ്പ് ആര്‍ടിസ്റ്റിനുള്ള പുരസ്‌കാരം ഹെല്‍ന്‍ എന്ന ചിത്രത്തിന് രഞ്ജിത്ത് സ്വന്തമാക്കി. മികച്ച തമിഴ് സിനിമ വെട്രിമാരന്റെ അസുരന്‍. മികച്ച ക്യാമറ, ഗിരീഷ് ഗംഗാധരന്‍(ജല്ലിക്കട്ട്). മികച്ച നടനുള്ള പുരസ്‌കാരം ഹിന്ദി നടന്‍ മനോജ് ബാച്‌പെയും ധനുഷും പങ്കിട്ടു. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതി. മികച്ച നടി കങ്കണ റണാവത്ത്. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തെരഞ്ഞെടുത്തു. കഥേതര വിഭാഗത്തില്‍ മികച്ച കുടുംബമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം ശരണ്‍ വേണുഗോപാലിന്റെ ഒരു പാതിരാ സ്വപ്നം പോലെ നേടി.

രചനാവിഭാഗം:

ചലച്ചിത്ര ഗ്രന്ഥം- എ ഗാന്ധിയന്‍ അഫയര്‍: ഇന്ത്യാസ് ക്യൂരിയസ് പോര്‍ട്രയല്‍ ഓഫ് ലവ് ഇനി സിനിമ- സഞ്ജയ് സൂരി

നിരൂപണം- സോഹിനി ചതോപാധ്യായ്

നോണ്‍ ഫീച്ചര്‍ വിഭാഗം:

വോയ്‌സ് ഓവര്‍- സര്‍ ഡേവിഡ് ആറ്റന്‍ബറോ (വൈല്‍ഡ് കര്‍ണാടക)

സംഗീത സംവിധാനം- ബിഷഖ്‌ജ്യോതി (ക്രാന്തി ദര്‍ശി ഗുരുജി/എഹെഡ് ഓഫ് ടൈംസ്)

എഡിറ്റിംഗ്- അര്‍ജുന്‍ ഗൗരിസരിയ (ഷട്ട് അപ്പ് സോന)

ഓഡിയോഗ്രഫി- ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ (രാധ)

ഓണ്‍ ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്- സപ്തര്‍ഷി സര്‍ക്കാര്‍ (രഹസ്)

ഛായാഗ്രഹണം- സവിത സിംഗ് (സോന്‍സി)

സംവിധാനം- സുധാന്‍ഷു സരിയ (നോക്ക് നോക്ക് നോക്ക്)

കുടുംബമൂല്യത്തെക്കുറിച്ചുള്ള ചിത്രം- ഒരു പാതിരാ സ്വപ്നം പോലെ (സംവിധാനം: ശരണ്‍ വേണുഗോപാല്‍)

ഷോര്‍ട്ട് ഫിക്ഷന്‍- കസ്റ്റഡി (സംവിധാനം: അംബിക പണ്ഡിറ്റ്)

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്- സ്‌മോള്‍ സ്‌കെയില്‍ സൊസൈറ്റീസ് (സംവിധാനം: വിപിന്‍ വിജയ്)

അനിമേഷന്‍ ചിത്രം- രാധ (സംവിധാനം: ബിമല്‍ പൊഡ്ഡാര്‍)

അന്വേഷണാത്മക ചിത്രം- ജക്കല്‍ (മറാത്തി), സംവിധാനം: വിവേക് വാഗ്

എക്‌സ്‌പ്ലൊറേഷന്‍ ചിത്രം- വൈല്‍ഡ് കര്‍ണാടക

വിദ്യാഭ്യാസ ചിത്രം- ആപ്പിള്‍സ് ആന്‍ഡ് ഓറഞ്ചസ്

സാമൂഹികപ്രസക്തിയുള്ള ചിത്രം- ഹോലി റൈറ്റ്‌സ്, ലാഡ്‌ലി

പരിസ്ഥിതി ചിത്രം- ദി സ്റ്റോര്‍ക് സേവ്യേഴ്‌സ്

പ്രൊമോഷണല്‍ ചിത്രം- ദി ഷവര്‍

കലാ, സാംസ്‌കാരിക ചിത്രം- ശ്രിക്ഷേത്ര രു സഹിജാത (ഒഡിയ ചിത്രം)

ഫീച്ചര്‍ വിഭാഗം:

പ്രത്യേക പരാമര്‍ശം- മലയാളചിത്രം ബിരിയാണി (സംവിധാനം സജിന്‍ ബാബു)

മികച്ച പണിയ ചിത്രം- കെഞ്ചിറ, സംവിധാനം മനോജ് കാന

തമിഴ് ചിത്രം- അസുരന്‍

മികച്ച മലയാളം ചിത്രം- കള്ളനോട്ടം, സംവിധാനം രാഹുല്‍ രജി നായര്‍

സ്പെഷല്‍ എഫ്ക്സ്- സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ (ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം)

വരികള്‍ : പ്രഭാ വര്‍മ (കോളാമ്പി)

വസ്ത്രാലങ്കാരം: സുജിത് സുധാകരന്‍, വി സായ് (മരക്കാര്‍ അറബിക്കടലിന്റെ സിംഹം)

ശബ്ദസംവിധാനം- റസൂല്‍ പൂക്കുട്ടി (മരക്കാര്‍ അറബിക്കടലിന്റെ സിംഹം)

മികച്ച ഛായാഗ്രഹണം -ജല്ലിക്കെട്ട്

No stories found.
Anweshanam അന്വേഷണം
www.anweshanam.com