എൻഇപി-2020; അദ്ധ്യാപക വിദ്യാഭ്യാസത്തിനായി പുതിയ പാഠ്യപദ്ധതി ചട്ടക്കൂട്
Top News

എൻഇപി-2020; അദ്ധ്യാപക വിദ്യാഭ്യാസത്തിനായി പുതിയ പാഠ്യപദ്ധതി ചട്ടക്കൂട്

ദേശീയ അദ്ധ്യാപക വിദ്യാഭ്യസ കൗൺസിലായിരിക്കും സമഗ്ര എൻസിഎഫ്ടിഇക്ക് രൂപം നൽകുക.

News Desk

News Desk

ന്യൂ ഡല്‍ഹി: ദേശീയ വിദ്യാഭ്യസ നയ (എൻഇപി-2020 ) പ്രകാരം അദ്ധ്യാപക വിദ്യാഭ്യാസത്തിനായി പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന് (എൻസിഎഫ്ടിഇ) രൂപം നൽകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊക്രിയൽ നിഷാങ്ക് പറഞ്ഞു - എഎൻഐ റിപ്പോർട്ട്.

എൻസിആർടിഇയുമായി കൂടിയാലോചിച്ച് ദേശീയ അദ്ധ്യാപക വിദ്യാഭ്യസ കൗൺസിലായിരിക്കും സമഗ്ര എൻസിഎഫ്ടിഇക്ക് രൂപം നൽകുക. ദേശീയ വിദ്യാഭ്യാസ നയം പ്രയോഗതലത്തിലെത്തിക്കുവാൻ ബഹുമുഖ കർമ്മ പരിപാടികൾ അവലംബിക്കുകയാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി വിശദമായി കൂടിയാലോചിച്ചാണ് നൂതന വിദ്യാഭ്യാസ നയം രൂപികരിച്ചത്.

എൻഇപി - 2020 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന - യൂണിയൻ ഭരണ പ്രദേശ സർക്കാരുകൾക്ക് ഇതിനകം തന്നെ വിദ്യാഭ്യാസം മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പാർലമെൻ്റിൽ രേഖാമൂലം അറിയിച്ചു.

വിദ്യാഭ്യാസ രംഗത്തെ പുതിയ ആശയങ്ങളും നിർദ്ദേശങ്ങളും കോർത്തിണക്കി പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കും. ഇതിനായ് 'ശിക്ഷക് പർവ്വ്' സെപ്തംബർ എട്ടിന് ആരംഭിച്ചു. സെപ്തംബർ 25 വരെയിത് തുടരും. സ്കൂള്‍ തല വിദ്യാഭ്യാസ മേഖലയിൽ ആദ്യകാല ശിശുവിദ്യാഭ്യാസം സാർവത്രികമാക്കുന്നതിൽ പ്രത്യേകം ഊന്നലുണ്ട് പുതിയ വിദ്യാഭ്യാസ നയത്തിൽ.

Anweshanam
www.anweshanam.com