കോവിഡ് - 19: ഡൽഹി സജീവമാവുകയാണ്

മെട്രോ തീവണ്ടി - ബസ് സർവ്വിസുകളും പുന:രാരംഭിച്ചതോടെയാണ് നഗര ജീവിതത്തിൻ്റെ താളം വീണ്ടെടുക്കപ്പെടുന്നത്
കോവിഡ് - 19: ഡൽഹി സജീവമാവുകയാണ്

കോവിഡ് - 19 ലോക്ക് ഡൗണിൽനിന്ന് ഘട്ടംഘട്ടമായി ഡൽഹി നഗരത്തിൻ്റെ താളം വീണ്ടെടുക്കപ്പെടുകയാണ്. പൊതുഗതാഗതം പഴയപ്പടി സജീവം. മെട്രോ തീവണ്ടി - ബസ് സർവ്വിസുകളും പുന:രാരംഭിച്ചതോടെയാണ് നഗര ജീവിതത്തിൻ്റെ താളം വീണ്ടെടുക്കപ്പെടുന്നത്.

ഇന്നു മുതൽ (നവംബർ ഒന്ന്) ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഡിടിസി) ബസുകളിലെ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചതിലൂടെ നഗര ജീവതത്തിൻ്റെ വേഗം പൂർവ്വാവസ്ഥയിലെത്തുകയാണ് - എഎൻഐ റിപ്പോർട്ട്.

ഈ ശൈത്യകാലത്ത് മൂന്നാംഘട്ട കോവിഡ് വ്യാപന സാധ്യയേറു മെന്നതിൻ്റെ ഭീതിയുടെ നിഴലിലാണ് പക്ഷേ പൊതുഗതാഗത സൗകര്യങ്ങൾ പൂർണ്ണാവസ്ഥയിലാക്കുന്നത്.

ഇക്കാര്യത്തിൽ ആശങ്കയുമുയരുന്നുണ്ട്. കോവിഡ്- 19 ലോക്ക് ഡൗൺ വരുമാനത്തെ കാര്യമായ ബാധിച്ചുവെങ്കിലും വനിതകൾക്ക് സൗജന്യ യാത്ര ആനുകൂല്യം മാറ്റമില്ലാതെ തുടരും. യാത്രാകൂലിയിലും മാറ്റമില്ല.

മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചുള്ള അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ പരീക്ഷാ ണടിസ്ഥാനത്തിൽ നവംബർ ഏഴ് വരെയോ അതല്ലെങ്കിൽ മറ്റൊരു ഉത്തരവുണ്ടാകും വരെയോ തുടരാമെന്നുo ഡിടിസി അധികൃതർ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com