രാഷ്‌ട്രപതി ഒപ്പുവെച്ചു; ഡൽഹി ബിൽ നിയമമായി

രാഷ്‌ട്രപതി ഒപ്പുവെച്ചു; ഡൽഹി ബിൽ നിയമമായി

ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പിനിടെ നാഷനല്‍ കാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ ബില്‍ നിയമമായി മാറി.

ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ബില്ല്.2013ല്‍ അധികാരത്തിലെത്തിയതു മുതല്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായി നിരന്തരം ഏറ്റുമുട്ടാറുള്ള കെജ്‌രിവാള്‍ സര്‍ക്കാരിന് അധികാരം കുറയുന്നത് ഭരണത്തെ തന്നെ ബാധിച്ചേക്കും.

ഡല്‍ഹി സര്‍ക്കാര്‍ എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുപകരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്ന നിര്‍വചനം നല്‍കിയുള്ളതാണ് ഭേദഗതി. ഇതുപ്രകാരം സര്‍ക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ ചെയ്യാനാവില്ല.

ബില്ലിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്ന് എഎപി അറിയിച്ചു. ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com