ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി

തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കീബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ ദേശീയ പതാകയ്ക്ക് പകരം സിഖ് പതാക ഉയര്‍ത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കീബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

കാര്‍ഷിക മേഖലയെ നവീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിനായുള്ള നടപടികള്‍ തുടരുമെന്നും വ്യക്തമാക്കി. അതേസമയം, രാജ്യത്തുടനീളം അതിവേഗത്തില്‍ വാക്സിന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാറിന് കഴിഞ്ഞുവെന്നും 15 ദിവസത്തിനുള്ളില്‍ 30 ലക്ഷം പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യാനായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നുള്ള എന്‍എസ് രാജപ്പനും സാന്‍ഫ്രാന്‍സിസ്‌കോ-ബെംഗളൂരു നോണ്‍ സ്റ്റോപ് വിമാനത്തിന് ചുക്കാന്‍ പിടിച്ച എയര്‍ ഇന്ത്യയുടെ വനിതാ ജീവനക്കാരും മോദിയുടെ പ്രസംഗത്തില്‍ ഇടംപിടിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com