എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം
Top News

എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങി രാജ്യം. രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പാതക ഉയര്‍ത്തും.

News Desk

News Desk

ന്യൂഡെല്‍ഹി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങി രാജ്യം. രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പാതക ഉയര്‍ത്തും. കൊവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയില്‍ ആഘോഷ ചടങ്ങ് നടക്കുക. ശേഷം നടത്തുന്ന പ്രസംഗത്തില്‍ ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പ്രഖ്യാപിച്ചേക്കും.

ചെങ്കോട്ടയുടെ ലാഹോറി ഗേറ്റില്‍ ആറടി അകലം പാലിച്ചാണ് കസേരകള്‍ നിരത്തിയിരിക്കുന്നത്. നൂറില്‍ താഴെ പേര്‍ക്കുള്ള കസേരയേ പ്രധാന വേദിയിലുള്ളു. ചടങ്ങ് കാണാന്‍ എതിര്‍വശത്ത് അഞ്ഞൂറിലധികം പേര്‍ക്ക് സൗകര്യം ഉണ്ടാവും. വൈകിട്ട് രാഷ്ട്രപതി നല്കുന്ന വിരുന്നിലും അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡെല്‍ഹിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

സുരക്ഷാ സേനാംഗങ്ങളും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരും കോവിഡ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചവരോ രോഗമുക്തരോ ആകും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം ഒത്തുചേരല്‍ പരിപാടി ഒഴിവാക്കിയിട്ടില്ല. ഭീകര ഭീഷണി നേരിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

കേരളത്തില്‍ മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിലായതിനാല്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ജില്ലാ കലക്ടര്‍മാരാണ് പതാക ഉയര്‍ത്തുക. മലപ്പുറത്ത് ഡെപ്യൂട്ടി കലക്ടറും കോഴിക്കോട് അഡി ജില്ലാ മജിസ്‌ട്രേറ്റും പതാക ഉയര്‍ത്തും. മറ്റ് ജില്ലകളില്‍ നേരത്തേ നിശ്ചയിച്ച പ്രകാരം മന്ത്രിമാര്‍ പതാക ഉയര്‍ത്തും.

Anweshanam
www.anweshanam.com