'ജാഗ്രത പാലിക്കണം': കോവിഡിന്റെ പുതിയ തരംഗം തടയണമെന്ന് പ്രധാനമന്ത്രി

നിലവില്‍ മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും വര്‍ധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
'ജാഗ്രത പാലിക്കണം': കോവിഡിന്റെ പുതിയ തരംഗം തടയണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കോവിഡ് തരംഗം തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അതേസമയം, ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും വാക്‌സീന്‍ വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രോഗവ്യാപനത്തെ തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. നിലവില്‍ മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും വര്‍ധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ ഭയപ്പെടുത്താതെയും ബുദ്ധിമുട്ടിക്കാതെയുമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. അതേസമയം, ബംഗാള്‍, യുപി, ഛത്തിസ്ഗഡ് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല.

ഇന്ത്യയില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനം ശക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 24 മണിക്കൂറിനിടെ ഇരുപത്തിയെണ്ണായിരത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തി നാലായിരമായി ഉയര്‍ന്നു. രണ്ടര മാസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കോവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ രാജ്യത്ത് 188 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com