ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥാന സൗകര്യം, ആരോഗ്യസുരക്ഷ, പ്രതിരോധം, ഊര്‍ജം, കൃഷി, ഇന്‍ഷുറന്‍സ് തുടങ്ങി നിക്ഷേപത്തിന് സാധ്യതകളുള്ള മേഖലകള്‍ രാജ്യത്ത് തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് വെര്‍ച്വല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

കൗണ്‍സിലിന് രൂപം നല്‍കിയതിന്റ 45ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉച്ചകോടി സംഘടിപ്പിച്ചത്. മികച്ച ഭാവി കെട്ടിപ്പടുക്കുക എന്നതായിരുന്നു പ്രമേയം. ചൈനയുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ കുറക്കാന്‍ ഇന്ത്യ തീരുമാനിച്ച സാഹചര്യത്തില്‍, അമേരിക്കയെ നിക്ഷേപത്തിന് ക്ഷണിച്ച് മോദി രാജ്യത്തിെന്റ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

ഇന്ത്യ-യുഎസ് സഹകരണം, മഹാമാരിക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തത്തിന്റ ഭാവി തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്. യുഎസ് സെക്രട്ടറി മൈക് പോംപിയോ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, ഇന്ത്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.

Related Stories

Anweshanam
www.anweshanam.com