ഇന്ത്യയുടെ ആരോഗ്യമേഖലയുടെ വളര്‍ച്ച ദ്രുതഗതിയില്‍; ഏത് പ്രതിസന്ധി നേരിടാനും സജ്ജം

ദ്രു​ത​ഗ​തി​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​രം​ഗം വ​ള​രു​ന്ന​തെ​ന്നും യു​എ​സ്-​ഇ​ന്ത്യ ബി​സി​ന​സ് കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ ഐ​ഡി​യാ​സ് ഉ​ച്ച​കോ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ മോദി പ​റ​ഞ്ഞു
ഇന്ത്യയുടെ ആരോഗ്യമേഖലയുടെ വളര്‍ച്ച ദ്രുതഗതിയില്‍; ഏത് പ്രതിസന്ധി നേരിടാനും സജ്ജം

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​രം​ഗം ഏ​തു വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​നും സ​ജ്ജ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദ്രു​ത​ഗ​തി​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​രം​ഗം വ​ള​രു​ന്ന​തെ​ന്നും യു​എ​സ്-​ഇ​ന്ത്യ ബി​സി​ന​സ് കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ ഐ​ഡി​യാ​സ് ഉ​ച്ച​കോ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഓ​രോ വ​ര്‍​ഷ​വും രാ​ജ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ 22 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ആ​രോ​ഗ്യം, കാ​ര്‍​ഷി​കം, ഊ​ര്‍​ജ മേ​ഖ​ല​ക​ളി​ല്‍ നി​ക്ഷേ​പ​ത്തി​ന് ന​ല്ല സ​മ​യ​മാ​ണി​ത്. ലോകത്തിന് മെച്ചപ്പെട്ട ഭാവി അനിവാര്യമാണെന്നും വികസന അജണ്ടകള്‍ പാവപ്പെട്ടവര്‍ക്കും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കൂടി വേണ്ടിയാകണം രൂപപ്പെടുത്തേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് നേരിട്ടുള്ള വിദേശനിക്ഷേപം നാള്‍ക്കുനാള്‍ ഉയരുകയാണ്. ഇന്ത്യയില്‍ ആരോഗ്യ,കാര്‍ഷിക, ഊര്‍ജ്ജ മേഖലകളില്‍ നിക്ഷേപത്തിന് അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മഹാമാരിക്കിടയിലും 20 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം ഉറപ്പിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകരാഷ്ട്രങ്ങൾ ഇന്ത്യയെ ഉറ്റുനോക്കുന്ന സാഹചര്യമാണ്. അവസരങ്ങളുടെ ഭൂമിയായി ഇന്ത്യ മാറുകയാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ നഗരങ്ങളിലെ ഇന്റർനെറ്റ് ഉപഭോക്താക്കളെക്കാൾ കൂടുതൽ പേർ ഗ്രാമങ്ങളിലായി.

ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ മേഖല 2025 ഓടെ അരലക്ഷം കോടി ഡോളറിന്റേതാവും. ആരോഗ്യമേഖല ഓരോ വർഷവും 22 ശതമാനം വളർച്ച നേടുന്നുണ്ട്. മരുന്നുൽപ്പാദന രംഗത്ത് അമേരിക്കയുമായി ഇന്ത്യ മികച്ച സൗഹൃദം സൃഷ്ടിച്ചു. ഇന്ത്യയിലെ ഊർജ്ജ രംഗത്ത് അമേരിക്കൻ കമ്പനികൾ വലിയ നിക്ഷേപം നടത്തും. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുൻപെങ്ങുമില്ലാത്ത നിക്ഷേപമാണ് നടക്കുന്നതെന്നും മോദി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com