കോവിഡ് ;പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഫോണിൽ ചർച്ച നടത്തി

കോവിഷീൽഡ്‌ വാക്‌സിൻ ഉത്പാദനത്തിന് വേണ്ട അസംസ്‌കൃത വസ്തുക്കൾ ലഭ്യമാകുമെന്ന് അമേരിക്ക വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇരുവരും സ്ഥിതിഗതികൾ വിലയിരുത്തിയത്.
കോവിഡ് ;പ്രധാനമന്ത്രി  നരേന്ദ്ര മോദിയും  അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഫോണിൽ ചർച്ച നടത്തി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കോവിഷീൽഡ്‌ വാക്‌സിൻ ഉത്പാദനത്തിന് വേണ്ട അസംസ്‌കൃത വസ്തുക്കൾ ലഭ്യമാകുമെന്ന് അമേരിക്ക വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇരുവരും സ്ഥിതിഗതികൾ വിലയിരുത്തിയത്.

ചർച്ച ഫലപ്രദമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുടെ അടിയന്തര ആവശ്യത്തിന് വേണ്ട എല്ലാ പിന്തുണയും നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ചർച്ചയക്ക് ശേഷം പറഞ്ഞു. ഇന്ത്യ നമ്മുക്കൊപ്പമുണ്ടായിരുന്നു,നമ്മൾ അവർക്കൊപ്പമുണ്ടാകും ,ബൈഡൻ ട്വിറ്ററിൽ കുറിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com