മോദിയും അമിത്​ ഷായും ഇന്ന് അസമിൽ; സംസ്ഥാനത്തുടനീളം സിഎഎ വിരുദ്ധ പ്രതിഷേധം; അടിച്ചമർത്തി പൊലീസ്

വിവാദ നിയമത്തിനെതിരെ സംസ്​ഥാനത്തുടനീളം വെള്ളിയാഴ്ച പന്തംകൊളുത്തി​ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു
മോദിയും അമിത്​ ഷായും ഇന്ന് അസമിൽ; സംസ്ഥാനത്തുടനീളം സിഎഎ വിരുദ്ധ പ്രതിഷേധം; അടിച്ചമർത്തി പൊലീസ്

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്​ ഷായും ഇന്ന് അസം സന്ദർശിക്കും. സന്ദർശനത്തിനെതിരെ പ്രതിഷേധിച്ച് സി എ എ നിയമം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയരുകയാണ്. പ്രതിഷേധത്തെ പൊലീസ് അടിച്ചമർത്തുകയാണ്. പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച്​ എ.എ.എസ്​.യു സോണിറ്റ്​പുർ ജില്ലയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു.

വിവാദ നിയമത്തിനെതിരെ സംസ്​ഥാനത്തുടനീളം വെള്ളിയാഴ്ച പന്തംകൊളുത്തി​ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു​. പ്രതിഷേധത്തെ പൊലീസ്​ പലയിടത്തും പൊലീസ് കായികമായി നേരിട്ടു​. നിരവധി പേരെ അറസ്റ്റ്​ ചെയ്​തു. മോദിയും അമിത് ഷായും വരുന്നതിന്‍റെ ഭാമായി വിദ്യാർത്ഥി സംഘടന അസമിൽ മൂന്ന് ദിവസത്തെ പ്രതിഷേധമാണ്​ സംഘടിപ്പിക്കുന്നത്​.

എ‌.എ‌.എസ്‌.യു പ്രവർത്തകർ സംഘടിപ്പിച്ച റാലി പൊലീസ് തടഞ്ഞതോടെ പാർട്ടിയുടെ മുഖ്യ ഉപദേഷ്​ടാവ് സമുജ്ജൽ ഭട്ടാചാര്യ, പ്രസിഡന്‍റ്​ ദീപങ്ക നാഥ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പൊലീസുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മോദിയും അമിത് ഷായും ഇന്ന് അസമിൽ എത്തുന്നത്. നിലവിൽ ബിജെപി ഭരിക്കുന്ന അസമിൽ ഇത്തവണയും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com