ആറ് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം റിയാ ചക്രബര്‍ത്തിയെ വിട്ടയച്ചു; നാളെ വീണ്ടും ഹാജരാകണം

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ആറ് മണിക്കൂറാണ് റിയയെ ചോദ്യം ചെയ്തത്
ആറ് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം റിയാ ചക്രബര്‍ത്തിയെ വിട്ടയച്ചു; നാളെ വീണ്ടും ഹാജരാകണം

മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയാ ചക്രബര്‍ത്തിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ആറ് മണിക്കൂറാണ് റിയയെ ചോദ്യം ചെയ്തത്. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

താന്‍ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്ത് സിംഗിന്‍റെ ആവശ്യപ്രകാരമാണ് കഞ്ചാവ് വാങ്ങിച്ചതെന്നും റിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയതായാണ് സൂചന. നേരിട്ട് ലഹരിക്കടത്തുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സഹോദരനോടും സുശാന്തിന്‍റെ മാനേജര്‍ സാമുവല്‍ മിറാന്‍റയോടും ആവശ്യം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും റിയ പറഞ്ഞു. കേസില്‍ ഇതുവരെ എട്ടുപേര്‍ അറസ്റ്റിലായി.

എന്നാല്‍ ലഹരിമരുന്ന് ഉപയോഗത്തിന് സുശാന്തിന്‍റെ മരണവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടില്ല.

Related Stories

Anweshanam
www.anweshanam.com