നളിനിയുടെ ആത്മഹത്യാശ്രമം;  പരിക്കേറ്റ പാടുകളില്ല
Top News

നളിനിയുടെ ആത്മഹത്യാശ്രമം; പരിക്കേറ്റ പാടുകളില്ല

ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായി അഭിഭാഷകന്‍ ആരോപിച്ച രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ ആരോഗ്യനില പൂര്‍ണ തൃപ്തികരമെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.

By News Desk

Published on :

ചെന്നൈ: ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായി അഭിഭാഷകന്‍ ആരോപിച്ച രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ ആരോഗ്യനില പൂര്‍ണ തൃപ്തികരമെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. നളിനിയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളിലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ സാരി കൊണ്ട് കുരുക്കിട്ടു നളിനി ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നായിരുന്നു അഭിഭാഷകന്റെ ആരോപണം. എന്നാല്‍, ആത്മഹത്യ ചെയ്യുമെന്നു ഭീഷണി മുഴക്കുക മാത്രമാണു ചെയ്തതെന്നു ജയില്‍ അധികൃതര്‍ വിശദീകരിച്ചിരുന്നു.

കഴിഞ്ഞ 29 വര്‍ഷമായി ജയിലിലാണ് നളിനി കഴിയുന്നത്. നളിനിയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് ഇക്കാര്യം തടവുകാരി ജയിലറെ അറിയിച്ചതിന് പിന്നാലെയാണ് നളിനി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്.

1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ വെച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. നളിനിയും മുരുകനും ഉള്‍പ്പെടെ ഏഴ് പേരാണ് ശിക്ഷിക്കപ്പെട്ടത്. ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇവരുടെ ശിക്ഷ പിന്നീട് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

Anweshanam
www.anweshanam.com