കര്‍ഷകരെ നേരിടാന്‍ വന്‍ സന്നാഹം; റോഡില്‍ കൂര്‍ത്ത കമ്പികള്‍, കോണ്‍ക്രീറ്റ് പാളികള്‍,​മുള്ളുവേലികള്‍

രണ്ടു വരികളായി നിരത്തിയിരിക്കുന്ന സിമന്റ് ബാരിയറുകളില്‍ ഇരുമ്പ് കമ്പികള്‍ കൊളുത്തിയാണ് സിംഘു അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനുള്ള നീക്കം
കര്‍ഷകരെ നേരിടാന്‍ വന്‍ സന്നാഹം; റോഡില്‍ കൂര്‍ത്ത കമ്പികള്‍, കോണ്‍ക്രീറ്റ് പാളികള്‍,​മുള്ളുവേലികള്‍

ന്യൂഡല്‍ഹി: കര്‍ഷകരെ നേരിടാന്‍ വന്‍ സന്നാഹമൊരുക്കി പൊലീസ്​. റോഡില്‍ ബാരിക്കേഡുകള്‍ ഒന്നിന് പിറകെ ഒന്നായി നിരത്തിയും എടുത്തുമാറ്റാവുന്ന കോണ്‍ക്രീറ്റ് പാളികളും റോഡില്‍ കൂര്‍ത്തുനില്‍ക്കുന്ന ഇരുമ്ബുകമ്ബികള്‍ പാകിയുമാണ് പൊലീസ് പ്രതിരോധം തീര്‍ക്കുന്നത്.

രണ്ടു വരികളായി നിരത്തിയിരിക്കുന്ന സിമന്റ് ബാരിയറുകളില്‍ ഇരുമ്ബു കമ്ബികള്‍ കൊളുത്തിയാണ് സിംഘു അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനുള്ള നീക്കം. ഇവയുടെ മദ്ധ്യത്തിസായി ഇവ ഉറപ്പിക്കുന്നതിന് കോണ്‍ക്രീറ്റും ചെയ്തിട്ടുണ്ട്. ഡല്‍ഹി ഹരിയാണ അതിര്‍ത്തിയില്‍ എടുത്തുമാറ്റാവുന്ന സിമന്റ് ചുമരുകളും സ്ഥാപിച്ചിട്ടുണ്ട്. നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ തമ്ബടിച്ചിരിക്കുന്നത്. ദ്രുതകര്‍മസേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളുപയോഗിച്ചാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്. വാഹനപരിശോധനയും നടക്കുന്നുണ്ട്.

പുറത്തുവന്ന ഒരു ഫോ​ട്ടോയില്‍ ഹെല്‍മെറ്റിട്ട പൊലീസുകാര്‍ റോഡരികില്‍ നില്‍ക്കുന്നതായും അവരുടെ കൈത്തണ്ട മുതല്‍ കൈമുട്ട് വരെ മറയ്ക്കുന്ന ലോഹ പടച്ചട്ട അണിഞ്ഞിരിക്കുന്നതായും കാണുന്നുണ്ട്​. മറ്റുചില ചിത്രങ്ങളില്‍ കോണ്‍ക്രീറ്റില്‍ നീളന്‍ ആണികള്‍ തറക്കുന്നതും പുറത്തുവന്നു. എതിരാളിയെ തടയുമ്ബോള്‍ രണ്ട് കൈത്തണ്ടകളും സംരക്ഷിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ വലിപ്പമുള്ള കവറിങും​ മെറ്റല്‍ ലാത്തിയുമാണ്​ കൈവശം വച്ചിരിക്കുന്നത്​.

ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപുര്‍ ഒരു പട്ടാളക്ക്യാമ്പിന് സമാനമാണ്. നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. ദ്രുതകര്‍മസേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളുപയോഗിച്ചാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്. വാഹനപരിശോധനയും നടക്കുന്നുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com