മ്യാന്മറിൽ ഫേസ്ബുക്ക് നിരോധിച്ച് പുതിയ സൈനിക സർക്കാർ

ഓങ് സാൻ സൂചിയും പ്രസിഡന്റ് വിൻ മിൻടും അടക്കമുള്ള ഭരണകക്ഷി നേതാക്കൾ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മ്യാന്മറിൽ ഫേസ്ബുക്ക് നിരോധിച്ച് പുതിയ സൈനിക സർക്കാർ

ബർമ :മ്യാന്മറിൽ ഫേസ്ബുക്ക് നിരോധിച്ച് അധികാരത്തിലേറിയ പുതിയ സൈനിക സർക്കാർ. മ്യാന്മറിൽ ഏറെ ജനപ്രീതിയുള്ള ആപ്പാണ് ഫേസ്ബുക്ക്.ഭരണ അട്ടിമറിക്കെതിരെ ഫേസ്ബുക്കിലൂടെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം. നാലു ദിവസം മുൻപാണ് മ്യാന്മറിൽ പട്ടാള അട്ടിമറി നടന്നത്.

ഓങ് സാൻ സൂചിയും പ്രസിഡന്റ് വിൻ മിൻടും അടക്കമുള്ള ഭരണകക്ഷി നേതാക്കൾ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.മ്യാൻമറിലെ ഔദ്യോഗിക ടിവി, റേഡിയോ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളിൽ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടിട്ടുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com