അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, ദയവു ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്
Top News

അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, ദയവു ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് മക്കള്‍.

News Desk

News Desk

ന്യൂഡെല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് മക്കള്‍. അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അഭിജിത് ട്വറ്ററില്‍ കുറിച്ചു. ദയവുചെയ്ത് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പോലും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. വ്യാജവാര്‍ത്തകളുടെ കേന്ദ്രമാണ് മീഡിയ എന്ന് ഇതിലൂടെ വ്യക്തമാക്കപ്പെടുകയാണെന്നും അഭിജിത് ട്വിറ്ററിലൂടെ പറഞ്ഞു.

'എന്റെ പിതാവ് മരിച്ചെന്നുള്ള വാര്‍ത്ത വെറുതെയാണ്. ദയവ് ചെയ്ത് അതറിയാന്‍ വേണ്ടി എന്റെ ഫോണിലേക്ക് വിളിക്കരുത്. അദ്ദേഹം ആശുപത്രിയിലായതിനാല്‍ വിവരങ്ങളറിയാന്‍ എന്റെ ഫോണ്‍ ഫ്രീയായി വെയ്‌ക്കേണ്ടതുണ്ട്' എന്നാണ്. പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചത്. പ്രണബ് മുഖര്‍ജി കോമയിലാണെന്നും മരണപ്പെട്ടുവെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി വ്യാജ പോസ്റ്റുകള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മക്കളുടെ പ്രതികരണം.

അതേസമയം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തലച്ചോറില്‍ സര്‍ജറി കഴിഞ്ഞ പ്രണബിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെന്റിലേറ്ററിന്‍ സഹായത്തിലാണ് മുന്‍ രാഷ്ട്രപതി കഴിയുന്നതെന്നും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡെല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയിലാണ് പ്രണബ് ഇപ്പോഴുള്ളത്. 84 കാരനായ മുന്‍ രാഷ്ട്രപതിയുടെ പരിചരണത്തിന് ഡോക്ടര്‍മാര്‍ നിരന്തരം പരിശോധനകളുമായി അടുത്തുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Anweshanam
www.anweshanam.com