കോവിഡ് പരിശോധനകൾ വർദ്ധിപ്പിക്കണം; ​ഗുജറാത്തിനോട് പ്രധാനമന്ത്രി
Top News

കോവിഡ് പരിശോധനകൾ വർദ്ധിപ്പിക്കണം; ​ഗുജറാത്തിനോട് പ്രധാനമന്ത്രി

പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മോദിയുടെ നിര്‍ദ്ദേശം.

News Desk

News Desk

അഹമ്മദാബാദ്: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന് ​ഗുജറാത്ത് മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മോദി ഇപ്രകാരം ആവശ്യപ്പെട്ടത്.

പരിശോധന നിരക്ക് കുറവുള്ളതും രോ​ഗബാധ നിരക്ക് കൂടിയതുമായ സംസ്ഥാനങ്ങളിൽ പരിശോധന വർദ്ധിപ്പിക്കേണ്ടതുണ്ട്. ബീഹാർ, ​ഗുജറാത്ത്, പശ്ചിമബം​ഗാൾ, യുപി, തെലങ്കാന എന്നിവയാണ്ഈ സംസ്ഥാനങ്ങൾ. കോവിഡ് അവലോകന യോ​ഗത്തിലാണ് ഈ നിർദ്ദേശം ഉയർന്നു വന്നതെന്നും മോദി പറഞ്ഞു.

ഗുജറാത്തിൽ ഉയർന്ന രീതിയിൽ കോവിഡ് പരിശോധനകൾ നടക്കുന്നുണ്ടെന്നും ഓരോ ജില്ലയിലും പ്രധാനപ്പെട്ട ​നഗരങ്ങളിലും ദ്രുത ആന്റിജൻ ടെസ്റ്റുകളും നടത്തുന്നുണ്ടെന്ന് ​ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. നിലവിൽ 14000ത്തിലധികം രോ​ഗികളാണ് സംസ്ഥാനത്തുള്ളത്. 55000 കേസുകളാണ് ഇതുവരെ ഡിസ്ചാർജ് ചെയ്തതെന്നും രൂപാണി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ മരണനിരക്ക് 7.8 ശതമാനത്തിൽ നിന്ന് 2.1 ശതമാനത്തിലേക്ക് കുറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ മാർ​ഗനിർദ്ദേശങ്ങളിലൂടെ രാജ്യം മഹാമാരിയെ പരാജയപ്പെടുത്തുമെന്നും വിജയ് രൂപാണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഓ​ഗസ്റ്റ് 11 വരെ ​ഗുജറാത്തിൽ 73238 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Anweshanam
www.anweshanam.com