കമറുദ്ദീന്‍ രാജിവെക്കേണ്ടതില്ല; കൈവിടാതെ മുസ്ലിം ലീഗ്

കമറുദ്ദീന്‍ രാജിവെക്കേണ്ടതില്ല;  കൈവിടാതെ മുസ്ലിം ലീഗ്

കോഴിക്കോട്: എംസി കമറുദ്ദീന്‍ എംഎല്‍എയെ പിന്തുണച്ച് മുസ്ലിം ലീഗ്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് ലീഗ്. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണെന്നും എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി.

വാര്‍ത്ത സൃഷ്ടിക്കാനുള്ള അറസ്റ്റ് നാടകമാണ് നടക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ലീഗ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കളുടെ പ്രതികരണം. എം. സി കമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് ലീഗ് നേതൃത്വം വിലയിരുത്തി. നിക്ഷേപകരുടെ പണം ഉടന്‍ തിരിച്ചു നല്‍കണമെന്നാണ് മുസ്ലിം ലീഗ് തീരുമാനം. ഭരണപക്ഷണത്തിനെതിരെയുള്ള അഴിമതി വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനാണ് കമറുദ്ദീനെതിരെയുള്ള നടപടിയെന്നും മുസ്ലീം ലീഗ് നേതാക്കള്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com