കാഞ്ഞങ്ങാട് നടന്ന രാഷ്ട്രീയ കൊലപാതകം നിര്‍ഭാഗ്യകരമാണെന്ന് മുസ്‌ലിം ലീഗ്

പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതന്നും കെ പി എ മജീദ്
കാഞ്ഞങ്ങാട് നടന്ന രാഷ്ട്രീയ കൊലപാതകം നിര്‍ഭാഗ്യകരമാണെന്ന് മുസ്‌ലിം ലീഗ്

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ നടന്ന രാഷ്ട്രീയ കൊലപാതകം നിര്‍ഭാഗ്യകരമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ പി എ മജീദ്. പൊലീസ് സംഭവം നിഷ്പക്ഷമായി അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതന്നും കെ പി എ മജീദ് വ്യക്തമാക്കി.

മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകന്‍ ഇര്‍ഷാദ് കല്ലൂരാവിക്ക് മാരകമായി പരുക്കുപറ്റിയിരിക്കുകയാണ്. പരുക്കേറ്റ ആളുകളെ മംഗലാപുരത്തേക്ക് അപ്പോള്‍ തന്നെ കൊണ്ടുപോയി. ഐഎന്‍എല്‍ പ്രവര്‍ത്തകനാണ് മരിച്ച അബ്ദുള്‍ റഹ്മാന്‍ എന്നും അക്രമികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൗരവതരമായ വിഷയമാണിതെന്നും ആരാണ് ചെയ്തതെന്ന് വ്യക്തമായിട്ടില്ലെന്നും കെ പി എ മജീദ്.

അതേസമയം കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവ സ്ഥലം സന്ദര്‍ശിച്ചു. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയും അവധി ഒഴിവാക്കി സ്ഥലം സന്ദര്‍ശിക്കും. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ടെന്ന് വിവരം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com