ക​മ​റു​ദ്ദീ​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി; ആറ് മാസത്തിനകം മുഴുവൻ ബാധ്യതയും തീർക്കണമെന്ന് ലീ​ഗ്

യു​ഡി​എ​ഫി​ന്‍റെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് ക​മ​റു​ദ്ദീ​നെ നീ​ക്കി
ക​മ​റു​ദ്ദീ​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി; ആറ് മാസത്തിനകം മുഴുവൻ ബാധ്യതയും തീർക്കണമെന്ന് ലീ​ഗ്

മ​ല​പ്പു​റം: ജ്വ​ല്ല​റി നി​ക്ഷേ​പ​ത​ട്ടി​പ്പി​ല്‍ എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​മാ​യി മു​സ്ലിം​ലീ​ഗ്. യു​ഡി​എ​ഫി​ന്‍റെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് ക​മ​റു​ദ്ദീ​നെ നീ​ക്കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്തില്‍ ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തിന്റേതാണ് തീരുമാനം. നിക്ഷേപകരുടെ വിവരം സംബന്ധിച്ചും ആസ്തിവകകളെ കുറിച്ചും സെപ്തംബര്‍ 30-നകം കമറുദ്ദീന്‍ വിശദമായ റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് നല്‍കണം.

ആറ് മാസത്തിനകം നിക്ഷേപകരുടെ പണം കൊടുക്കണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടതായി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് നേരത്തെ രാജിവെച്ചിട്ടുണ്ട്. മറ്റു സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല. നിക്ഷേപകരുടെ താത്പര്യത്തിനാണ് ലീഗ് മുന്‍ഗണന നല്‍കുന്നത്. ബിസിനസ് പൊളിഞ്ഞു എന്നാണ് കമറുദ്ദീന്റെ വിശദീകരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിക്ഷേപകരുടെ വിവരം സംബന്ധിച്ചും കമറുദ്ദീന്റെ ആസ്തി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും പാര്‍ട്ടി ഒരാളെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി

ക​മ​റു​ദ്ദീ​ന്‍റെ വ്യ​വ​സാ​യം ത​ക​ര്‍​ന്ന​താ​ണ്. കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​വ​ര്‍​ക്ക് പോ​കാം. പ​ണം വേ​ണ്ട​വ​ര്‍​ക്ക് മ​ട​ക്കി ന​ല്‍​കും. നി​ക്ഷേ​പ​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും സ്ഥാ​ന​മാ​ന​ങ്ങ​ളി​ല്‍​നി​ന്നും മാ​റി നി​ല്‍​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Stories

Anweshanam
www.anweshanam.com