
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉടലെടുത്ത സമസ്ത - ലീഗ് തര്‍ക്കത്തില്‍ ഇരു നേതൃത്വങ്ങളും തമ്മില്‍ സമവായ ചര്‍ച്ച തുടങ്ങി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് ചർച്ച നടക്കുന്നത്.
ലീഗിന്റെ വിലക്ക് നേരിടുന്നതായി കണക്കാക്കുന്ന ആലിക്കുട്ടി മുസലിയാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാര്‍ എന്നിവര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്. സമസ്ത സെക്രട്ടറിമാരായ കൊയ്യൊട് ഉമര്‍ മുസ്ല്യാര്‍, എം ടി അബ്ദുള്ള മുസ്ല്യാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
മലപ്പുറത്തെ മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയില്‍ നിന്നും കെ ആലിക്കുട്ടി മുസ്ല്യാര്‍ വിട്ടു നിന്നിരുന്നു. ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമായ ചര്‍ച്ചയാണ് പാണക്കാട് നടക്കുന്നത്.