ഭൂമി തര്‍ക്കത്തില്‍ കൊലപാതകം

ഭൂമി തര്‍ക്കത്തെത്തുടര്‍ന്ന് സംഗ്രാംപൂരില്‍ സൈനികന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി.
ഭൂമി തര്‍ക്കത്തില്‍ കൊലപാതകം

അമേഥി: ഭൂമി തര്‍ക്കത്തെത്തുടര്‍ന്ന് സംഗ്രാംപൂരില്‍ സൈനികന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഗര്‍ഭിണിയായ സൈനികന്റെ ഭാര്യയെ ശാരീരികമായി ആക്രമിച്ചു.

രാജേന്ദ്ര മിശ്ര(55) യാണ് കൊല ചെയ്യപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപാതകം. അശോക് ശുക്ല എന്ന വ്യക്തിയും കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നില്‍. തെംഗാഹ ഷുക്കുല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു - ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തിലുള്‍പ്പെട്ട ശുക്ല സംഘത്തെ പിടികൂടാന്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി സൂപ്രണ്ട് ഖ്യതി ഗാര്‍ഗ് പറഞ്ഞു. കൊല ചെയ്യപ്പെട്ട മിശ്രയുടെ മകന്‍ സൂര്യ പ്രകാശ് ജമ്മു കശ്മീരില്‍ കരസേനയിലാണ്.

Related Stories

Anweshanam
www.anweshanam.com