ഹരിയാന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിനും കലാപശ്രമത്തിനും കേസ്

ഹരിയാന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിനും കലാപശ്രമത്തിനും കേസ്

ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വാഹനവ്യൂഹത്തെ തടഞ്ഞ കര്‍ഷകര്‍ക്കെതിരെ കേസ് എടുത്തു. 13 കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊലപാതക ശ്രമവും, കലാപ ശ്രമവും അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസിന്റെ രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ചിന് അനുമതി നിഷേധിച്ചു. കൂടിക്കാഴ്ചയ്ക്ക് അനുമതിയുള്ള 3 നേതാക്കന്‍മാര്‍ക്ക് മാത്രം രാഷ്ട്രപതി ഭവനിലേക്ക് പോകാമെന്ന് ന്യൂ ഡെല്‍ഹി അഡീഷണല്‍ ഡിസിപി അറിയിച്ചു.

നിയമങ്ങള്‍ പിന്‍വലിച്ച്‌ കര്‍ഷകരുടെ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com