ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ നടപടിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

സ്വർണക്കടത്ത് കേസിൽ സർക്കാരിന് എതിരെ അന്വേഷണം നടത്താൻ അട്ടിമറി നടന്നിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറെടുക്കുന്നത് .
ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ നടപടിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം :കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ .നടപടി നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമായി തനിക്ക് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു .

എന്നാൽ നടപടി കൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു . കേന്ദ്ര ഏജൻസികൾക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും പ്രതികരിച്ചിരുന്നു .അവരുടെ പദപ്രയോഗങ്ങളിൽ അതിശയപ്പെടാനില്ല.

പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് ഇല്ലാത്ത തലവേദനയാണ് മന്ത്രിമാർ കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു .സ്വർണക്കടത്ത് കേസിൽ സർക്കാരിന് എതിരെ അന്വേഷണം നടത്താൻ അട്ടിമറി നടന്നിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറെടുക്കുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com