മുംബെയിൽ  മഴ ശക്തം
Top News

മുംബെയിൽ മഴ ശക്തം

ഗോവയുൾപ്പെടെ കൊങ്കൻ മേഖലയിലും മധ്യ മഹാരാഷ്ട്രയിലും കനത്ത മഴ ആഗസ്ത് ആറു വരെ തുടരുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിൻ്റെ പ്രവചനം.

News Desk

News Desk

മുംബെ: മുംബെയിൽ കനത്ത മഴയിൽ ജനജീവതം സ്തംഭിച്ചു.കഴിഞ്ഞ 12 മണിക്കൂറായി നഗരത്തിൽ മഴ തുടരുകയാണെന്ന് എഎൻ ഐറിപ്പോർട്ട്. ഗോവയുൾപ്പെടെ കൊങ്കൻ മേഖലയിലും മധ്യ മഹാരാഷ്ട്രയിലും കനത്ത മഴ ആഗസ്ത് ആറു വരെ തുടരുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിൻ്റെ പ്രവചനം.

മുംബെ പാൽഘറിൽ വെള്ളപ്പൊക്ക സമാന അന്തരീക്ഷമാണ്. അവിടെ ദേശീയ ദുരന്തനിവാര സേനയെ വിന്യസിച്ചിട്ടുണ്ട്. കടലോര - താഴ്ന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

Anweshanam
www.anweshanam.com