മതവിദ്വേഷമുണ്ടാക്കാൻ ശ്രമം; കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസ്

ഹിന്ദുക്കൾക്കും മുസ്​ലിംകൾക്കുമിടയിൽ സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ്​ കേസ്​.
മതവിദ്വേഷമുണ്ടാക്കാൻ ശ്രമം; കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസ്

മുംബെെ :ബോളിവുഡ്​ നടി കങ്കണ റണാവത്തിനും സഹോദരി ര​ങ്കോലി ചാണ്ഡലിനുമെതിരെ കേസെടുക്കാൻ ​ ബാന്ദ്ര മജിസ്​ട്രേറ്റ്​ കോടതി ഉത്തരവിട്ടു. ഹിന്ദുക്കൾക്കും മുസ്​ലിംകൾക്കുമിടയിൽ സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ്​ കേസ്​.-എ എൻ െഎ റിപ്പോർട്ട്

കാസ്​റ്റിങ്​ ഡയറക്​ടറും ഫിറ്റ്​നസ്​ ട്രെയിനറുമായ മുനവറലി സയീദി​െൻറ പരാതിയിലാണ്​ നടപടി.മജിസ്​ട്രേറ്റ്​ ജായ്​ഡു ഗുലേയാണ്​ കങ്കണക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്​. also read കര്‍ഷക ബില്ലിനെതിരായ സമരത്തില്‍ പങ്കെടുക്കുന്നവര്‍ തീവ്രവാദികളെന്ന് കങ്കണ; കേസെടുക്കണമെന്ന് കോടതി

സുശാന്ത്​ സിങ്ങി​െൻറ മരണത്തിലും പാൽഘറിൽ സന്യാസിമാർ കൊല്ലപ്പെട്ട സംഭവത്തിലും കങ്കണയുടെ ട്വീറ്റുകൾ മതവിദ്വേഷം പരത്തുന്നതാണെന്നാണ്​ പരാതി. മുംബൈയെ കങ്കണ പാക്​ അധീന കശ്​മീരുമായി താരതമ്യം ചെയ്​തതും പരാതിയിൽ ചുണ്ടിക്കാട്ടിയിട്ടുണ്ട്​.

പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതായി പറഞ്ഞുകൊണ്ടാണ് നടിക്കെതിരെ കേസെടുക്കാന്‍ മുംബൈ പൊലീസിനോട് കോടതി നിര്‍ദേശിച്ചത്.

ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 153 എ(വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ), 295എ( മതവികാരം വ്രണപ്പെടുത്തൽ), 124എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ്​ കങ്കണക്കെതിരെ കേസെടുക്കുക​.

Related Stories

Anweshanam
www.anweshanam.com