ഗവാലി സംഘാംഗം ജയിലിൽ കൊല്ലപ്പെട്ട നിലയിൽ

ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്
ഗവാലി സംഘാംഗം ജയിലിൽ കൊല്ലപ്പെട്ട നിലയിൽ

മുംബെ: മുംബെ അധോലോക നായകനായ അരുൺ ഗവാലി സംഘാംഗത്തെ നവിമുംബെ തലോജ ജയിലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തടവിൽ കഴിഞ്ഞിരുന്ന ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്- ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ദിനേഷ് ലഷ്മൺ നാരക്കർ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ജൂലായ് 10നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രഭാദേവി സ്വദേശിയാണ് ഇയാള്‍. ശിവസേന കോർപ്പറേറ്റർ കമലാകർ ജംശേന്ദക്കർ കൊലക്കേസിൽ 2007 ൽ അരുൺ ഗവാലിക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്ര ജയിൽ ഐജി ദീപക്ക് പാണ്ഡെ മരണം സ്ഥിരീ കരിച്ചു. ഇന്ന് (ജൂലായ് 30) രാവിലെ ഒമ്പതിന് ടോയ് ലെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് തലോജ ജയിൽ സൂപ്രണ്ട് കൗസ്തുഭ് കുർലേക്കർ പറഞ്ഞത്.

Related Stories

Anweshanam
www.anweshanam.com