കാപ്പന്‍ വന്നാല്‍ സ്വീകരിക്കും; കോ​ണ്‍​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് മു​ല്ല​പ്പ​ള്ളി

പി സി ജോര്‍ജിന്‍റെ കാര്യത്തില്‍ ഘടകകക്ഷികളെ വിശ്വാസത്തില്‍ എടുത്ത് മാത്രം തീരുമാനം: മുല്ലപ്പള്ളി
കാപ്പന്‍ വന്നാല്‍ സ്വീകരിക്കും; കോ​ണ്‍​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് മു​ല്ല​പ്പ​ള്ളി

തിരുവനന്തപുരം: എൻസിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പനെ കോൺ​ഗ്രസിലേക്ക് സ്വാ​ഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാ​ണി സി ​കാ​പ്പ​ന്‍റേ​ത് കോ​ണ്‍​ഗ്ര​സ് കു​ടും​ബ​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ത​ന്നോ​ട​ടു​പ്പ​മു​ള്ള​വ​ര്‍ മാ​ണി സി ​കാ​പ്പ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യോ എ​ന്ന ചോ​ദ്യ​ത്തി​ന് മു​ല്ല​പ്പ​ള്ളി ഉ​ത്ത​രം ന​ല്‍​കി​യി​ല്ല. തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് മാ​ണി സി കാ​പ്പ​നാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശന കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തില്‍ ഒന്നും ചെയ്യില്ല.

പി സി ജോര്‍ജ് സുഹൃത്താണ്. എന്നാല്‍ ദൂതന്‍ വഴിയോ നേരിട്ടോ താനുമായി അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

നേതാക്കളുടെ മക്കള്‍ എന്നത് സ്ഥാനാര്‍ത്ഥിയാകുന്നതില്‍ തടസ്സമല്ലെന്നും കഴിവുള്ളവര്‍ക്ക് സ്ഥാനാര്‍ത്ഥിയാകാമെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കളെ മത്സരിപ്പിക്കാതിരുന്നത് വലിയ തെറ്റാണ്. ഇക്കുറി ആ തെറ്റ് തിരുത്തും. യുവാക്കളും യുവതികളും ഉള്‍പ്പെടുന്നതാവും ഇക്കുറി പട്ടിക. കോണ്‍ഗ്രസിന്‍റേത് സമതുലിതമായ ലിസ്റ്റാവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

എന്നാല്‍, ജമാഅത്തെ ഇസ്ലാമി ചർച്ച ഇനിയില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും പ്രതികരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com