സെക്രട്ടേറിയറ്റ് തീപിടിത്തം: അട്ടിമറിയാണെന്ന് തെളിഞ്ഞെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തീപിടിത്തം സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഫോറന്‍സിക് വിഭാഗം നല്‍കിയ അന്തിമ റിപ്പോര്‍ട്ടിലും ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത തള്ളി
സെക്രട്ടേറിയറ്റ് തീപിടിത്തം: അട്ടിമറിയാണെന്ന് തെളിഞ്ഞെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തം അഗ്നിബാധയല്ല അട്ടിമറിയാണെന്ന് തെളിഞ്ഞെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സുപ്രധാന രേഖകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. വേണ്ട പോലെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയും പോലെ പറയും. സെക്രട്ടേറിയറ്റ് തീപിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അതേസമയം, തീപിടിത്തം സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഫോറന്‍സിക് വിഭാഗം നല്‍കിയ അന്തിമ റിപ്പോര്‍ട്ടിലും ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത തള്ളി. അഗ്നിബാധയില്‍ ഫാന്‍ ഉരുകി പോയെങ്കിലും ഇതിന്റെ കാരണം വ്യക്തമല്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തീപിടിത്തം നടന്ന സ്ഥലത്ത് നിന്നും കുറച്ചു മാറി രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവ തീപിടിത്തതിന് കാരണമായോ എന്ന് പരിശോധിക്കണം. തീപിടിത്തതിന്‍്റെ കാരണം വ്യക്തമാകാത്തതിനാല്‍ വിദഗ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താനും ആലോചനയുണ്ട്

Related Stories

Anweshanam
www.anweshanam.com