മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസംഗം പ്രതിച്ഛായ സൃഷ്ട്ടിക്കാനുള്ള പാഴ്ശ്രമമെന്ന് മുല്ലപ്പള്ളി

കലാപരമായി കള്ളം പറയുന്ന ഒരാൾകൂടിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു .
മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസംഗം  പ്രതിച്ഛായ സൃഷ്ട്ടിക്കാനുള്ള പാഴ്ശ്രമമെന്ന്  മുല്ലപ്പള്ളി

കണ്ണൂർ :മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസംഗം വിടവാങ്ങൽ പ്രസംഗമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ .ഇല്ലാതെ പ്രതിച്ഛായ സൃഷ്ട്ടിക്കാനുള്ള പാഴ്ശ്രമമെന്ന് അദ്ദേഹം വിമർശിച്ചു .മുഖ്യമന്ത്രിയെ ചിരിക്കാൻ പഠിപ്പിക്കുന്നത് പി ആർ ഏജൻസിയാണ് .

കലാപരമായി കള്ളം പറയുന്ന ഒരാൾകൂടിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു .നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് 100 സീറ്റിന് മുകളിൽ ലഭിക്കും .മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം എല്ലാ തരത്തിലും ഒരു വിടവാങ്ങൽ പ്രസംഗം ആയിരുന്നു .

കോവിഡ് മഹാമാരി തടയുന്നതിൽ സർക്കാർ പരാജയപെട്ടു .ക്യാപ്റ്റൻ എന്ന വിളിപ്പേര് മുഖ്യമന്ത്രിക്കു നൽകിയത് പി ആർ ഏജൻസിയാണ് .പിണറായി ക്യാപ്റ്റൻ വിളികേട്ട് ആസ്വദിക്കുകയാണ് .

കോടതിയെരിയുടെയും ഇ പിയുടെയും പ്രസ്താവനകൾ പാർട്ടിയിൽവിഭാഗതീയത വളരുന്നതിന്റെ സൂചനയാണ് .മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർഥിയെ നിർത്തി .ഇത് ബി ജെ പി യെ വിജയിപ്പിക്കാനാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com