റേഷൻ വീടുകളിലെത്തിക്കുമെന്ന് കെജ്രിവാൾ

മുഖ്യമന്ത്രി ഗർ ഗർ റേഷൻ യോജന എന്ന പേരിലാണ് സ്കീം.
റേഷൻ വീടുകളിലെത്തിക്കുമെന്ന് 
കെജ്രിവാൾ

ന്യൂ ഡല്‍ഹി: അർഹരായ റേഷൻ കാർഡുടമകൾക്ക് വീടുകളിൽ റേഷൻ സാധനങ്ങളെത്തിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി ഗർ ഗർ റേഷൻ യോജന എന്ന പേരിലാണ് സ്കീം. വിപ്ലവകരമായ നടപടിയെന്നാണ് കെജ്രിവാൾ ഈ പദ്ധതിയെ വിശേഷിപ്പിച്ചതെന്ന് ഇക്ണോണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ആറുമാസത്തിനുള്ളിൽ സ്കീം പ്രാപല്യത്തിൽ വരും. ഇതുപ്രകാരം ആട്ട, ഗോതമ്പ്, അരി, പഞ്ചസാര എന്നിവ പായ്ക്ക് ചെയ്ത് വീടുകളിലെത്തിക്കും. റേഷൻ ഷോപ്പുകളുടെ പ്രവർത്തനവും തുടരും. ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്നത് ഈ സ്കീകീമിലൂടെ ഡല്‍ഹിയിൽ നിലവിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികാര രാഷ്ട്രീയത്തിലേറുന്നതിനു മുമ്പ് താനും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി സിസോദിയയും ജനങ്ങളുടെ റേഷൻ അവകാശത്തിനായുള്ള പോരാട്ടത്തിൽ പങ്കാളികളായതും റേഷൻ മാഫിയകളിൽ നിന്ന് ആക്രമണം നേരിട്ടുവെന്നതും കെജ്രിവാൾ ഓർമ്മപ്പെടുത്തി.

Related Stories

Anweshanam
www.anweshanam.com